06th Jun 2015
ടി. എസ്‌. ഏബ്രഹാം കോറെപ്പിസ്‌ക്കോപ്പാ (1896–1984):

ടി. എസ്‌. ഏബ്രഹാം കോറെപ്പിസ്‌ക്കോപ്പാ (1896–1984):

മലങ്കര സഭാ വൈദികട്രസ്റ്റി. അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ കുടുംബാംഗം. എം. ജി. എം. ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍. ബോംബെ, അയിരൂര്‍ മതാപ്പാറ ഇടവകകളില്‍ പ്രവര്‍ത്തിച്ചു. പ. വട്ടശ്ശേരില്‍ പിതാവിന്റെ പ്രശ്‌നസങ്കീര്‍ണ്ണമായ കാലത്ത്‌ മലങ്കര മെത്രാപ്പോലീത്തായ്ക്ക്‌ പിന്തുണയേകി. 1984 ഒക്‌ടോ. 30–ന്‌ അന്തരിച്ചു.

06th Jun 2015
ഫാ. ഡോ. പി. സി. ഈപ്പന്‍

ഫാ. ഡോ. പി. സി. ഈപ്പന്‍

കാതോലിക്കേറ്റ്‌ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായിരുന്ന വെണ്ണിക്കുളം പി. ഇ. ചെറിയാന്റെ സീമന്തപുത്രന്‍. ബസേലിയോസ്‌ ഗീവറുഗീസ്‌ രണ്ടാമന്‍ ബാവായുടെ സെക്രട്ടറി. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, കോളജ്‌ പ്രൊഫസര്‍, കോയമ്പത്തൂര്‍ പള്ളി വികാരി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു. 2006–ല്‍ നിര്യാതനായി.

06th Jun 2015

ഫാ. ഡോ. സി. റ്റി. ഈപ്പന്‍

1895 ഫെബ്രുവരി 25–ന്‌ അടൂര്‍ നെല്ലിമൂട്ടില്‍ ചാവടിയില്‍ കുടുംബത്തില്‍ ജനിച്ചു. സെറാമ്പൂര്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വേദശാസ്‌ത്രജ്ഞന്‍. മെത്രാന്‍ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും അദ്ദേഹം സ്ഥാനം സ്വീകരിച്ചില്ല. മാനേജിംഗ്‌ കമ്മറ്റി, വര്‍ക്കിംഗ്‌ കമ്മറ്റി, ഇന്റര്‍ ചര്‍ച്ച്‌ കമ്മറ്റി ഇവകളില്‍ അംഗം. വൈദികസെമിനാരി...

06th Jun 2015
ഇട്ടൂപ്പ്‌ കത്തനാര്‍, ചക്കരയകത്തൂട്ട്‌

ഇട്ടൂപ്പ്‌ കത്തനാര്‍, ചക്കരയകത്തൂട്ട്‌

  പകലോമറ്റം കുടുംബവാഴ്‌ച നിലനിന്നുകാണുവാന്‍ അത്യധ്വാനം ചെയ്‌ത അങ്കമാലിയിലെ ഈ വൈദികനാണ്‌ 7–ാം മാര്‍ത്തോമ്മാ അകാലനിര്യാണം പ്രാപിച്ചപ്പോള്‍ ദത്ത്‌ മൂലം പകലോമറ്റം കുടുംബക്കാരനായി മേല്‍വിലാസം നേടിയ വൈദികനെ മരണശയ്യയ്ക്ക്‌ സമീപം വിളിച്ചുവരുത്തി ശയ്യാവലംബിയായിരുന്ന ഏഴാം മാര്‍ത്തോമ്മായുടെ ചേതനയറ്റുകൊണ്ടിരുന്ന കൈ തലയില്‍ വച്ച്‌...

06th Jun 2015
എം. റ്റി. ഇട്ടീരാ മല്‌പാന്‍

എം. റ്റി. ഇട്ടീരാ മല്‌പാന്‍

കോതമംഗലം ചെറിയപള്ളിയിലെ മാറാച്ചേരില്‍ കുടുംബാംഗം. കോനാട്ട്‌ മാത്തന്‍ മല്‌പാന്‍ ഗുരു. കുറ്റിക്കാട്ടില്‍ പൌലൂസ്‌ മാര്‍ അത്താനാസ്യോസില്‍ നിന്ന്‌ കശ്ശീശാപട്ടം ഏറ്റു. പാമ്പാക്കുട വലിയപള്ളിയിലും കോതമംഗലം ചെറിയപള്ളിയിലും സേവനം. പാമ്പാക്കുടയിലും ആലുവാ സെമിനാരിയിലും മല്‌പാനായി പ്രവര്‍ത്തിച്ചു. ചേലാട്ട്‌ കുളങ്ങാട്ടില്‍ അച്ചാമ്മയാണ്‌ ബസ്‌ക്യാമ്മ. ഭപരിശുദ്ധാത്മാവും...

06th Jun 2015
ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍

ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍

1653–ല്‍ ഒന്നാം മാര്‍ത്തോമ്മാ ആലങ്ങാട്ട്‌ വച്ച്‌ മെത്രാനായി വാഴിക്കപ്പെട്ടപ്പോള്‍ നിയമിക്കപ്പെട്ട നാലു വൈദിക ഉപദേഷ്‌ടാക്കളില്‍ ഏറ്റവും വിശ്വസ്‌തനായി നിന്ന ആള്‍. കല്ലിശ്ശേരിയില്‍ വെട്ടിക്കുന്നേല്‍ തറവാട്ടില്‍ ജനനം. ഉപദേഷ്‌ടാക്കളില്‍ മറ്റുള്ളവര്‍ കൂറുമാറി എങ്കിലും ഇദ്ദേഹം ത്യാഗബുദ്ധിയോടെ ഒന്നാം മാര്‍ത്തോമ്മായെ വിശ്വസ്‌തതയോടെ അനുഗമിച്ച്‌ മൃത്യു...

06th Jun 2015
അലക്‌സന്ത്രയോസ്‌ മല്‌പാന്‍ (1865–1938)

അലക്‌സന്ത്രയോസ്‌ മല്‌പാന്‍ (1865–1938)

നിരണം മട്ടയ്ക്കല്‍ കുടുംബാംഗം. കോട്ടയം പഴയസെമിനാരിയില്‍ മാനേജര്‍. വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വസ്‌തന്‍. കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍. സി. ജെ. കുര്യന്റെ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റു. കുര്‍ബ്ബാന തക്‌സായും പ്രുമിയോനുകളും തര്‍ജ്ജിമ ചെയ്‌തു. 1938 ആഗസ്റ്റ്‌ 29–ന്‌ നിര്യാതനായി. നിരണം വലിയപള്ളിയില്‍ കബറടക്കി. Your...

06th Jun 2015
ഫാ.  കെ. എം. അലക്‌സാണ്ടര്‍ (1925–1984)

ഫാ. കെ. എം. അലക്‌സാണ്ടര്‍ (1925–1984)

മാവേലിക്കര പുതിയകാവ്‌ കെ. സി. മത്തായിയുടെ പുത്രന്‍. ജനനം 27–8–1925. കല്‍ക്കട്ടായില്‍ നിന്ന്‌ ബി.ഡി. അമേരിക്കയില്‍ നിന്ന്‌ എസ്.റ്റി.എം.. 15–5–1958 ന്‌ വൈദികന്‍. കല്‍ക്കട്ട, താഴത്തങ്ങാടി, കാരാപ്പുഴ, മാന്നാര്‍, കുട്ടംപേരൂര്‍, വേങ്ങല്‍, തിരുവല്ല എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. വൈദികസെമിനാരിയില്‍ (കോട്ടയം) വൈസ്‌ പ്രിന്‍സിപ്പല്‍,...

06th Jun 2015
ഗീവറുഗ്ഗീസ്‌ അര്‍ക്കദിയാക്കോന്‍

ഗീവറുഗ്ഗീസ്‌ അര്‍ക്കദിയാക്കോന്‍

മലങ്കരയില്‍ 16–ാം നൂറ്റാണ്ടില്‍ ഭരണം നടത്തിയ മാര്‍ അബ്രഹാമിന്റെ കാലത്ത്‌ ഇദ്ദേഹമായിരുന്നു അര്‍ക്കദിയാക്കോന്‍. ആര്‍ച്ച്‌ബിഷപ്പ്‌ മെനേസ്സിന്‌ 1599–ല്‍ ഉദയംപേരൂര്‍ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയതില്‍ ഇദ്ദേഹം പങ്കെടുക്കുവാനും കാനോനാകളില്‍ ഒപ്പിടുവാനും നിര്‍ബദ്ധനായി. Your ads will be inserted here by Google Adsense.Please...

06th Jun 2015
റ്റി. ജി. അബ്രഹാം മല്‌പാന്‍

റ്റി. ജി. അബ്രഹാം മല്‌പാന്‍

മുളന്തുരുത്തി കാട്ടുമങ്ങാട്ട്‌ ത്‌ളാക്കുളം കുടുംബത്തില്‍ 1916 ഡിസംബര്‍ 18–ന്‌ ജനിച്ചു. 1930–ല്‍ അന്തോണിയോസ്‌ ദയറായില്‍ അംഗമായി. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ പഠിച്ചു. ഓമല്ലൂര്‍ ദയറായില്‍ വൈദികപഠനം. 16–7–1941 ല്‍ മഞ്ഞനിക്കര ദയറായില്‍ വച്ച്‌ മാര്‍ ഏലിയാസ്‌ യൂലിയോസ്‌ കശ്ശീശാപട്ടം നല്‍കി. മദ്രാസ്‌,...

06th Jun 2015

അബ്രഹാം മല്‌പാന്‍, കോനാട്ട്‌ (1908–1987)

പാമ്പാക്കുട കോനാട്ട്‌ മലങ്കര മല്‌പാനും വൈദികട്രസ്റ്റിയുമായിരുന്ന മാത്തന്‍ കോറെപ്പിസ്‌കോപ്പായുടെ പുത്രന്‍. 1908 മാര്‍ച്ച്‌ 30 ന്‌ ജനിച്ചു. ഔഗേന്‍ മാര്‍ തീമോത്തിയോസിന്റെ പ്രഗത്ഭ ശിഷ്യന്‍. 1930–ല്‍ ഗുരുവില്‍ നിന്ന്‌ കശ്ശീശാസ്ഥാനം സ്വീകരിച്ചു. പാമ്പാക്കുട വലിയപള്ളി വികാരി. മലങ്കരമല്‌പാന്‍ ബഹുമതി ലഭിച്ചു. ശരിയായ...