ഫാ. കെ. ഡേവിഡ്

മാവേലില്‍ കോശിയുടെയും ചേച്ചമ്മയുടെയും മകനായി 1895 ഫെബ്രുവരി 17-ന് ജനിച്ചു. വട്ടശ്ശേരില്‍ തിരുമേനി, പരിശീലനം നല്‍കി 1911-ല്‍ ശെമ്മാശനും, 1929-ല്‍ വൈദികനായും പട്ടം കൊടുത്തു. ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ. യും, സെറാമ്പൂര്‍ കോളജില്‍ നിന്ന് ബി.ഡി. യും കരസ്ഥമാക്കി. കോട്ടയം എം.ഡി. സ്കൂളില്‍ അദ്ധ്യാപകനായിരിക്കുമ്പോഴാണ് വൈദികസെമിനാരിയുടെ ചുമതല വഹിക്കുവാന്‍ അവധി എടുത്തത്. 1934-ല്‍ കോട്ടയം മാര്‍ ഏലിയാ ചാപ്പല്‍ വികാരിയായും, 1936-ല്‍ കോട്ടയം എം.ഡി. ഹോസ്റ്റല്‍ വാര്‍ഡനായും (മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഈ കാലത്താണ് എം.ഡി. ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നത്), 1937-ല്‍ കുണ്ടറ സ്കൂള്‍ ഹെഡ്മാസ്റ്ററായും, 1938-ല്‍ മലങ്കര അസോസ്യേഷന്‍ ഇടക്കാല സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. ഇടക്കാല വികാരിത്വം സിലോണിലും, ആയുഷ്ക്കാല വികാരിത്വം ചന്ദനപ്പള്ളി വലിയപള്ളി, നെടുമണ്‍കാവ് പള്ളി എന്നിവിടങ്ങളിലും നിര്‍വ്വഹിച്ചു. 1933 മുതല്‍ 1964 വരെ സണ്ടേസ്കൂള്‍ സമാജം സെക്രട്ടറിയും, 1974-75 കാലത്ത് പൗരസ്ത്യ ഓര്‍ത്തഡോക്സ് സണ്ടെസ്കൂള്‍ ഡയറക്ടര്‍ ജനറലായും സേവനം നടത്തി. 1975 ഒക്ടോബര്‍ 17-ന് ശാന്തിതീരമണഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *