കുരിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (പ. പാമ്പാടി തിരുമേനി, 1885–1965):

PAMPAD~2

പാമ്പാടി പേഴമറ്റത്ത്‌ ചാക്കോച്ചന്‍–ഇളച്ചി ദമ്പതികളുടെ ആറാമത്തെ പുത്രന്‍. ജനനം 5–4–1885. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ്‌ മല്‌പാന്റെയും കോനാട്ട്‌ മാത്തന്‍ മല്‌പാന്റെയും കീഴില്‍ പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം. 5–2–1899 ല്‍ ശെമ്മാശുപട്ടവും 28–7–1906 ല്‍ പാമ്പാടി വലിയപള്ളിയില്‍ വച്ച്‌ കശ്ശീശാപട്ടവും ജൂലൈ 29–ന്‌ റമ്പാന്‍ സ്ഥാനവും കടവില്‍ പൌലോസ്‌ മാര്‍ അത്താനാസ്യോസ്‌ നല്‍കി. 16–2–1929 ന്‌ പ. ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ കോട്ടയം ഏലിയാ ചാപ്പലില്‍ വച്ച്‌ ഗ്രീഗോറിയോസ്‌ എന്ന പേരില്‍ എപ്പിസ്‌ക്കോപ്പാ ആയി വാഴിച്ചു. 1934 ജൂണ്‍ 1–ന്‌ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. കോട്ടയം മെത്രാസനത്തിന്റെ ചുമതല വഹിച്ചു. കുന്നംകുളത്ത്‌ പ്ലേഗ്‌ പടര്‍ന്നു പിടിച്ചപ്പോള്‍ പ. ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ നിര്‍ദ്ദേശപ്രകാരം അവിടെയെത്തി കുന്നംകുളം നസ്രാണികളെ ആശ്വസിപ്പിക്കുകയും അവര്‍ക്കു വേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുകയും ചെയ്‌തതിന്റെ ഫലമായി ആ ബാധ നീങ്ങിപ്പോയി. ഈ സംഭവത്തിന്റെ സ്‌മരണയ്ക്കായി എല്ലാ വര്‍ഷവും കുന്നംകുളം നസ്രാണികള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെരുന്നാളില്‍ സമൂഹമായി പോയി സംബന്ധിക്കുന്നു. മാതൃകാപരമായ ദയറാ ജീവിതത്തിന്റെ ഉടമ, അതിമനോഹരമായ സുറിയാനി കൈയക്ഷരം, മികച്ച പ്രാര്‍ത്ഥനാജീവിതം, മാതൃകാപരമായ ലാളിത്യം എന്നിവയുടെ പേരില്‍ പ്രശസ്‌തനായ അദ്ദേഹത്തെ ഒരു പരിശുദ്ധനായി സഭ അനൌദ്യോഗികമായി പരിഗണിക്കുന്നു. പാമ്പാടി പള്ളിയിലും പുതുപ്പള്ളി പള്ളിയിലും അദ്ദേഹത്തിന്റെ പേരില്‍ മദ്‌ബഹാകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. 1965 ഏപ്രില്‍ 5–ന്‌ പാമ്പാടി ദയറായില്‍ ദിവംഗതനായി. പള്ളിയോട്‌ ചേര്‍ന്ന്‌ വടക്കുഭാഗത്ത്‌ അദ്ദേഹത്തെ കബറടക്കി.

Biography Of St. Kuriakose Mar Gregorios

Writings & Speeches Of St. Kuriakose Mar Gregorios Of Pampady

Websites about St Kuriakose Mar Gregorios.

Pampady Thirumeni’s (Kuriakose Mar Gregorios Metropolitan) vision for the youth of the Church!
*******

“Dear ones,

The youth of our church is the lifeblood of our student’s movement. If only they are strongly grounded in Orthodox faith and have a spirit of service will they prove useful members to the church. The future of our church will not be bright unless our youth turn out to be steadfast in faith and active in spirit, especially in this time of trial for the church.

So I conclude this Jubilee message with a wish and prayer that all our young men and women grow in their commitment towards service to the church basing themselves on and inspired by the tenets of our faith”.

Kuriakose Dayara, Pampady
April 8, 1958
***

(Ref: Pg 56, The holy Hermit of Tabor Hill, K. V. Mammen Kottackal, Translated by Prof Babu Zachariah, Kottackal Publishers, April 2004)

Leave a Reply

Your email address will not be published. Required fields are marked *