ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്‌

KMG_1

ദാര്‍ശനികനും പൌരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ വേദശാസ്‌ത്രജ്ഞനും കവിയും ചിത്രകാരനും. വടക്കന്‍മണ്ണൂര്‍ പുറകുളം മാത്യുവിന്റെ പുത്രന്‍. 1946–ല്‍ ജനിച്ചു. ബെല്‍ജിത്തിലെ ലുവെയ്‌ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ വേദശാസ്‌ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും പാരീസ്‌ കാത്തലിക്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ഡോക്‌ടറേറ്റും നേടി. കോട്ടയം ഓര്‍ത്തഡോക്‌സ്‌ സെമിനാരിയില്‍ അദ്ധ്യാപകന്‍, ഇപ്പോള്‍ പ്രിന്‍സിപ്പല്‍. ജനീവയില്‍ ബോസ്സെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസ്സര്‍, അസ്സോ. ഡയറക്‌ടര്‍, ഡല്‍ഹി ഓര്‍ത്തഡോക്‌സ്‌ സെന്റര്‍ സെക്രട്ടറി, നാഷണല്‍ ക്രിസ്‌ത്യന്‍ കൌണ്‍സില്‍ സെക്രട്ടറി, അഖിലലോക സഭാകൌണ്‍സില്‍ പ്രോഗ്രാം മോഡറേറ്റര്‍, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, മലയാളം എന്നീ ഭാഷകളില്‍ എഴുതുന്നു. സുപ്രസിദ്ധ പൌരസ്‌ത്യ ദൈവശാസ്‌ത്രജ്ഞന്‍. ദിവ്യബോധനം ഗ്രന്ഥാവലിയില്‍ രണ്ടു പുസ്‌തകങ്ങള്‍ എഴുതി. തിരുവചനഭാഷ്യത്തില്‍ റോമ്മാ ലേഖന വ്യാഖ്യാനമെഴുതി. തീര്‍ത്ഥാടനം, പ്രവാസത്തിന്റെ നാളുകള്‍, ദ്‌ സൈലന്റ്‌ റൂട്‌സ്‌, ഗോസ്‌പല്‍ ആന്റ്‌ കള്‍ച്ചര്‍, എന്റെ കൃപ നിനക്കു മതി, ആധുനികതയുടെ ദാര്‍ശനിക മാനങ്ങള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിചാരശില്‌പികള്‍, കൊച്ചുരാജകുമാരന്‍ (തര്‍ജ്ജമ) എന്നീ കൃതികള്‍ രചിച്ചു. ഓര്‍ത്തഡോക്‌സ്‌ യൂത്ത്‌, സ്റ്റാര്‍ ഓഫ്‌ ദ്‌ ഈസ്റ്റ്‌, പുരോഹിതന്‍ എന്നിവയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം മലങ്കരസഭയുടെ എല്ലാ ഡയലോഗു ഗ്രൂപ്പിലും നേതൃത്വം നല്‍കുന്നു. വിദേശ ലോകസമ്മേളനങ്ങളില്‍ മലങ്കരസഭയെ പ്രതിനിധാനം ചെയ്യുന്നു.

List of Books & Articles

http://fatherkmgeorge.info/

E Books

 

Leave a Reply

Your email address will not be published. Required fields are marked *