ഫാ. ടി. ജെ. ജോഷ്വാ

Fr.-TJJ

കോന്നിയില്‍ തെക്കിനേത്ത്‌ കുടുംബത്തില്‍ 1929–ല്‍ ജനിച്ചു. കല്‍ക്കട്ട ബിഷപ്പ്‌സ്‌ കോളജില്‍ നിന്ന്‌ ബി. ഡി. യും അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ എസ്‌.ടി. എം. ബിരുദവും നേടി. 1955 മുതല്‍ ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരിയില്‍ അദ്ധ്യാപകനാണ്‌. സെമിനാരി വൈസ്‌ പ്രിന്‍സിപ്പല്‍, ദിവ്യബോധനം ഡയറക്‌ടര്‍, സണ്‍ഡേസ്‌കൂള്‍ ഡയറക്‌ടര്‍ ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അച്ചന്‍ അനുഗൃഹീത കണ്‍വന്‍ഷന്‍ പ്രസംഗകനും മികച്ച സംഘാടകനുമാണ്‌. യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്‌സ്‌ യൂത്ത്‌ പത്രാധിപന്‍, തിരുവചനഭാഷ്യം ജനറല്‍ എഡിറ്റര്‍, സഭാവിജ്ഞാനകോശം മാനേജിംഗ്‌ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചങ്ങനാശ്ശേരി, കാരാപ്പുഴ, കുറിച്ചി, ആര്‍പ്പൂക്കര, പള്ളം സെന്റ്‌ പോള്‍സ്‌ എന്നീ ഇടവകകളില്‍ പ്രവര്‍ത്തിച്ചു. പ്രകാശത്തിലേക്ക്‌, അപ്പോസ്‌തോല പ്രബോധനങ്ങള്‍, റോമ്മാ ലേഖന വ്യാഖ്യാനം തുടങ്ങി മുപ്പതിലേറെ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഒരു വര്‍ഷം യെരൂശലേമിലെ എക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്തി. റേഡിയോ – ടി. വി. പ്രഭാഷകന്‍, മനോരമയിലെ ചിന്താവിഷയ ലേഖകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *