Paulose Mar Severios (പൌലൂസ്‌ മാര്‍ സേവേറിയോസ്‌, 1910–1962)

PAULOS~2 PAULOS~4

പൌലൂസ്‌ മാര്‍ സേവേറിയോസ്‌ (1910–1962):

ചെറായി മുളയിരിക്കല്‍ കുഞ്ഞിട്ടൂപ്പിന്റെയും എളിച്ചിയുടെയും പുത്രന്‍. 1910 നവം. 6–ന്‌ ജനിച്ചു. കോതമംഗലം എം. റ്റി. ഇട്ടീരാ മല്‌പാന്‍ ഗുരു. 1926–ല്‍ കുറ്റിക്കാട്ടില്‍ മാര്‍ അത്താനാസ്യോസ്‌ ശെമ്മാശുപട്ടവും 1930–ല്‍ കശ്ശീശാ പട്ടവും 1934 ആഗസ്റ്റ്‌ 19–ന്‌ ആലുവാ തൃക്കുന്നത്ത്‌ സെമിനാരിയില്‍ വച്ച്‌ റമ്പാന്‍ സ്ഥാനവും നല്‍കി. 1939–ല്‍ മാമ്പ്ര സീനായ്‌ ആശ്രമം സ്ഥാപിച്ചു. 1946 ഓഗസ്റ്റ്‌ 4–ന്‌ അപ്രേം പാത്രിയര്‍ക്കീസ്‌ കൊച്ചി മെത്രാപ്പോലീത്താ ആയി നിയമിച്ചു. ഏറെ താമസിയാതെ കൊരട്ടി സീയോന്‍ സെമിനാരി സ്ഥാപിച്ചു. തൃശ്ശൂര്‍ ഭാഗത്തെ കുടിയേറ്റ പ്രദേശത്തെ പള്ളികളും മലബാര്‍ ദേശത്തെ മിക്ക പഴയ പള്ളികളും ഇദ്ദേഹം ആരംഭിച്ചവയാണ്‌. 1958–ലെ സഭാസമാധാനത്തോടെ കാതോലിക്കേറ്റില്‍ ഐക്യപ്പെട്ടു. ഇരുഭാഗത്തിന്റെയും കൊച്ചി മെത്രാപ്പോലീത്താ ആയി. മലബാര്‍ ഇദ്ദേഹത്തില്‍ നിന്ന്‌ വിടര്‍ത്തുകയും ചെയ്‌തു. സഭാ യോജിപ്പിനെതിരായി മാര്‍ യൂലിയോസും മറ്റും നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളെ വീറോടെ എതിര്‍ത്തു. 1962 മാര്‍ച്ച്‌ 17–ന്‌ ദിവംഗതനായി. ആര്‍ത്താറ്റ്‌ സിംഹാസന പുത്തന്‍പള്ളിയില്‍ തെക്കുവശത്തെ കബറില്‍ സംസ്‌കരിക്കപ്പെട്ടു.

profile_1 profile_2 profile_3 profile_4

Leave a Reply

Your email address will not be published. Required fields are marked *