ഫിലിപ്പോസ്‌ മാര്‍ യൌസേബിയോസ്‌

ESU

ഫിലിപ്പോസ്‌ മാര്‍ യൌസേബിയോസ്‌

പത്തനംതിട്ട നാരങ്ങാനം പുത്തന്‍പറമ്പില്‍ പി. ജി. തോമസിന്റെയും സാറാമ്മയുടെയും മകന്‍. 1931 ജൂണ്‍ 16–ന്‌ ജനിച്ചു. ആലുവാ യു. സി. കോളജില്‍ നിന്ന്‌ ബിരുദമെടുത്ത്‌ റെയില്‍വേ ഉദ്യോഗസ്ഥനായി. 1962–ല്‍ ഉദ്യോഗം രാജിവച്ച്‌ സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി., എം. റ്റി. എച്ച്‌. എന്നിവയും ജനീവയില്‍ നിന്ന്‌ ദൈവശാസ്‌ത്രത്തില്‍ പി. ജി. ഡിപ്ലോമയും കരസ്ഥമാക്കി. 1972 ഡിസം. 21–ന്‌ ശെമ്മാശന്‍. 1974 ജൂണ്‍ 7–ന്‌ കശ്ശീശ. ദുര്‍ഗ്ഗാപൂര്‍, ലണ്ടന്‍, പുല്ലാട്‌, കുമ്മനം ഇടവകകളുടെ വികാരി. വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി, തടാകം ആശ്രമം സുപ്പീരിയര്‍, കല്‍ക്കട്ട ബിഷപ്പ്‌സ്‌ കോളജ്‌ ലക്‌ചറര്‍, കോട്ടയം സെമിനാരി അധ്യാപകന്‍, മിഷന്‍ സൊസൈറ്റി–മിഷന്‍ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ട്‌, മലങ്കരസഭാ മാസിക പത്രാധിപസമിതി പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1982 ഡിസം. 28–ന്‌ തിരുവല്ല അസോസ്യേഷന്‍ മേല്‌പട്ടസ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുത്തു. 1983 മെയ്‌ 14–ന്‌ മാത്യൂസ്‌ മാര്‍ കൂറിലോസ്‌ റമ്പാന്‍ സ്ഥാനവും 1985 മെയ്‌ 15–ന്‌ മാവേലിക്കര പുതിയകാവ്‌ പള്ളിയില്‍ വച്ച്‌ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ മെത്രാന്‍പട്ടവും നല്‍കി. ആഗസ്റ്റ്‌ മുതല്‍ തുമ്പമണ്‍ സഹായമെത്രാനായി. 1991 ഒക്‌ടോബര്‍ 26–ന്‌ പൂര്‍ണ്ണ ചുമതലയേറ്റു. വിദ്യാര്‍ത്ഥിപ്രസ്ഥാനം പ്രസിഡണ്ട്‌, ഇന്റര്‍ ചര്‍ച്ച്‌ റിലേഷന്‍സ്‌ കമ്മിറ്റി പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *