മാര്‍ത്തോമ്മാ I (1653–1670)

Mar Thoma I

മാര്‍ത്തോമ്മാ I (1653–1670)

പകലോമറ്റം കുടുംബത്തിലെ തോമ്മാ അര്‍ക്കദിയാക്കോന്‍ കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്ന്‌ 12 ആചാര്യത്താര്‍ (പേറെദ്‌യൂത്തെ സ്ഥാനികള്‍) പറവൂരിനടുത്തുള്ള ആലങ്ങാട്ട്‌ വച്ച്‌ ഇദ്ദേഹത്തെ ഒന്നാം മാര്‍ത്തോമ്മാ എന്ന പേരില്‍ മെത്രാനായി വാഴിച്ചു. 4 പ്രശസ്‌ത വൈദികരെ ഉപദേശകരായി സഭ നിയമിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ കാലത്ത്‌ അബ്‌ദുല്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസ്‌ മലങ്കരയിലെത്തി. കത്തോലിക്കാ വിഭാഗത്തില്‍ നിന്ന്‌ ചുമ്മാ മെത്രാന്‍ എന്ന നിന്ദയും വധഭീഷണികളും സഹിച്ചു. ഇദ്ദേഹവും മാര്‍ ജലീല്‍ ഗ്രീഗോറിയോസും ചേര്‍ന്ന്‌ അനന്തിരവനെ രണ്ടാം മാര്‍ത്തോമ്മാ ആയി വാഴിച്ചു. 1670 ഏപ്രില്‍ 22–ന്‌ അങ്കമാലി ചെറിയപള്ളിയില്‍ കബറടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *