മാര്‍ത്തോമ്മാ II (1670–1686)

Marthoma_II

മാര്‍ത്തോമ്മാ II (1670–1686)

മാര്‍ത്തോമ്മാ ഒന്നാമനും അബ്‌ദുല്‍ ജലീല്‍ ഗ്രിഗോറിയോസും ചേര്‍ന്ന്‌ 1670–ല്‍ ഇദ്ദേഹത്തെ നിരണത്ത്‌ വച്ച്‌ മെത്രാനായി വാഴിച്ചു. ഈ പകലോമറ്റം മെത്രാന്റെ ആസ്ഥാനവും നിരണം ആയിരുന്നു. കല്ലട മുത്തന്‍ എന്ന്‌ അറിയപ്പെടുന്ന അന്ത്രയോസ്‌ (1678–1686) ഇദ്ദേഹത്തിന്റെ കാലത്താണ്‌ മലങ്കരയിലെത്തിയത്‌. മാര്‍ത്തോമ്മാ രണ്ടാമന്റെ കാലത്താണ്‌ മാര്‍ ബസ്സേലിയോസ്‌ യല്‍ദൊ മഫ്രിയാനയും (1685) മാര്‍ ഈവാനിയോസും (1685–1693) മലങ്കരയിലെത്തിയത്‌. ഇദ്ദേഹം 1686 ഏപ്രില്‍ 13–ന്‌ നിര്യാതനായി. നിരണം പള്ളിയില്‍ കബറടക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *