മാര്‍ത്തോമ്മാ VII (1796–1809)

kolenchery_church

മാര്‍ത്തോമ്മാ VII (1796–1809)

പകലോമറ്റം തറവാട്ടിലെ മാത്തന്‍ കത്തനാരെ 1794 മേടം 7–ന്‌ കായംകുളം പീലിപ്പോസ്‌ കത്തനാരൊന്നിച്ച്‌ ആറാം മാര്‍ത്തോമ്മാ റമ്പാന്‍ ആക്കി. 1796 മേടം 24–ന്‌ ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച്‌ മാത്തന്‍ റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ വാഴിച്ചു. നിരണം ഗ്രന്ഥവരി ഇദ്ദേഹത്തെ ഇളയ അച്ചന്‍ എന്നാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌; 6–ാം മാര്‍ത്തോമ്മായെ വലിയ അച്ചന്‍ എന്നും. ഇവരുടെ കാലത്ത്‌ മാര്‍ ദീയസ്‌ക്കോറോസ്‌ എന്ന ഒരു പരദേശ മെത്രാന്‍ 1805 കന്നി 18–ന്‌ മലങ്കരയിലെത്തി. വഴക്കാളിയായ ഇദ്ദേഹത്തെ 7–ാം മാര്‍ത്തോമ്മായുടെ പരാതിയെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ഇടപെട്ട്‌ തിരിച്ചയച്ചു. ആറാം മാര്‍ത്തോമ്മായുടെ കാലശേഷം 1808 ഏപ്രിലില്‍ 7–ാം മാര്‍ത്തോമ്മാ സഭാഭരണം കയ്യേറ്റു. ഇദ്ദേഹം 1808 ഡിസംബറില്‍ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയില്‍ പലിശയ്ക്കായി നിക്ഷേപിച്ച 3000 പൂവരാഹനാണ്‌ സഭാചരിത്രത്തില്‍ ഭവട്ടിപ്പണം’ എന്ന്‌ അറിയപ്പെടുന്നത്‌. കുന്നംകുളം പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാനെയും കായംകുളം ഫീലിപ്പോസ്‌ റമ്പാനെയും ഇദ്ദേഹം ഉപദേശകരായി പരിഗണിച്ചിരുന്നു. അദ്ദേഹം 1809 ജൂലൈ 4–ന്‌ കണ്ടനാട്‌ വച്ച്‌ ദിവംഗതനായി. കോലഞ്ചേരി പള്ളിയില്‍ കബറടക്കപ്പെട്ടു. നിരണം ഗ്രന്ഥവരിയുടെ നിര്‍മ്മാണത്തെ ഇദ്ദേഹം ത്വരിതപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *