ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌

Mar Macarios 12

ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌

അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ എ. റ്റി. ചാക്കോയുടെ മകന്‍. 1926 മെയ്‌ 26–ന്‌ ജനനം. എം. എ., ബി. ഡി., എസ്‌. റ്റി. എം., ഡോക്‌ടറേറ്റ്‌ ബിരുദങ്ങള്‍ എടുത്തു. 1951–ല്‍ ശെമ്മാശന്‍, 1952–ല്‍ കശ്ശീശാ. ഗീവറുഗീസ്‌ കക ബാവാ പട്ടങ്ങള്‍ നല്‍കി. 1975  ഫെബ്രു. 16–ന്‌ നിരണത്തു വച്ച്‌ ഔഗേന്‍ ക ബാവ മെത്രാനായി വാഴിച്ചു. ആദ്യം ബോംബെ ഭദ്രാസനത്തിലും 1979–ല്‍ അമേരിക്കയിലും ഒടുവില്‍ യു. കെ.– കാനഡ ഭദ്രാസനത്തിലും നിയമിക്കപ്പെട്ടു. മലങ്കര സഭാസംരക്ഷണ സമിതി പ്രസിഡണ്ട്‌, കോട്ടയം വൈദികസെമിനാരി അധ്യാപകന്‍, അമേരിക്കയില്‍ റിച്ച്‌ മൌണ്ട്‌ യൂണിയന്‍ തിയോളജിക്കല്‍ കോളജ്‌ വിസിറ്റിംഗ്‌ പ്രൊഫസര്‍, മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റമ്പാന്‍ ലാസറസ്‌ കോറെപ്പിസ്‌ക്കോപ്പാ, ഫാ. ഡോ. കെ. സി. മാത്യൂസ്‌ എന്നിവര്‍ സഹോദരത്താരും സിസ്റ്റര്‍ മറിയാ സഹോദരിയുമാണ്‌. സഭാചരിത്ര പണ്ഡിതനാണ്‌. ഭമാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം’ എന്നൊരു കൃതി രചിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *