മാത്യൂസ്‌ മാര്‍ ബര്‍ന്നബാസ്‌

Mar Barnabas

മാത്യൂസ്‌ മാര്‍ ബര്‍ന്നബാസ്‌

പെരുമ്പാവൂര്‍ വെങ്ങോല കല്ലറയ്ക്കപറമ്പില്‍ കെ. വി. കോരയുടെ മകന്‍. 1924 ഓഗസ്റ്റ്‌ 9–ന്‌ ജനിച്ചു. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന്‌ ബിരുദവും ഉസ്‌മാനിയാ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ മാസ്റ്റര്‍ ബിരുദവും സെറാമ്പൂരില്‍ നിന്ന്‌ ബി. ഡി. യും എടുത്തു. 1943–ല്‍ ശെമ്മാശന്‍. 1951–ല്‍ കശ്ശീശാ. വൈദികസെമിനാരിയില്‍ അധ്യാപകനും വാര്‍ഡനുമായി. 1977 മെയ്‌ 15–ന്‌ മാവേലിക്കര അസോസ്യേഷന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ 1978 മെയ്‌ 15–ന്‌ പഴഞ്ഞിയില്‍ വെച്ച്‌ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ മേല്‌പട്ടം നല്‍കി. അങ്കമാലിയുടെ അസിസ്റ്റന്റ്‌ ആക്കി. 1981 ഫെബ്രുവരിയില്‍ കോട്ടയം പഴയസെമിനാരിയില്‍ വെച്ച്‌ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. കോട്ടയം ഭദ്രാസനത്തിന്റെ അസിസ്റ്റന്റ്‌, ഇടുക്കി ഭദ്രാസനാധിപന്‍ എന്നീ സ്ഥാനങ്ങള്‍ക്ക്‌ ശേഷം 1992 മുതല്‍ അമേരിക്കയുടെ ചുമതല വഹിക്കുന്നു. മര്‍ത്തമറിയം സമാജം, ബാലികാസമാജം എന്നിവയുടെ പ്രസിഡണ്ട്‌, മലങ്കരസഭ പത്രാധിപസമിതി പ്രസിഡണ്ട്‌, ദിവ്യബോധനം വൈസ്‌ പ്രസിഡണ്ട്‌ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം കുര്‍ബ്ബാനയുടെ വ്യാഖ്യാനം രചിച്ചു. ധ്യാനഗുരു, സംഘാടകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തന്‍.

Epic In The Way Of The Cross: Vision & Mission Of Mathews Mar Barnabas Metropolitan (1924-2012)

Leave a Reply

Your email address will not be published. Required fields are marked *